Truth inside 0% Maida

എന്താണ് 0% മൈദ ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ !
നമ്മുടെ വീട്ടിലെ ഒരു പ്രധാന ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കുന്നതിനുള്ള ഗോതമ്പ് നമ്മൾ ഉണക്കി പൊടിക്കാറുണ്ട്. ആ ഗോതമ്പിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?
മൈദയും ആട്ടയും റവയും തവിടും അടങ്ങിയതാണ് ഗോതമ്പ്. അപ്പോൾ എങ്ങനെയാണ് ഗോതമ്പ് പൊടിയിലോ അല്ലെങ്കിൽ അതു കൊണ്ട് ഉണ്ടാക്കുന്ന ബിസ്ക്കറ്റ് പോലുള്ള ബേക്കറി ഉത്പന്നങ്ങളിലോ മൈദ അടങ്ങിയിട്ടില്ല എന്ന് പറയാനാവുക?
നിങ്ങൾക്കറിയാമോ? ഒരു ഗോതമ്പ് മണിയെ ഛേദിച്ചാൽ 83% endosperm 2% germ (nutrient-rich part that sprouts and grows into a new plant) 15% തവിടുമാണ് ഉണ്ടാവു ക.
ഈ ഗോതമ്പ് മണിയിൽ നിന്നും നമുക്ക് ലഭിക്കുന്നതിൽ 64% ത്തോളം മൈദയാണ്. ബാക്കി 8%ആട്ടയും 3%റവയും 25% തവിടുമാണ്. അങ്ങനെയെങ്കിൽ Whole Wheat എന്ന് പറഞ്ഞ് 100% ആട്ട 0% മൈദ എന്നു പറയുന്നതിലെന്തു സത്യം?
കൂടുതലറിയാൻ…..